തിരുവനന്തപുരം.ESA പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴും അനങ്ങാതെ സംസ്ഥാന സർക്കാർ. കരട് റിപ്പോർട്ട് സംബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന ആരോപണവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തി.
റിപ്പോർട്ട് മലയാളത്തിൽ ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ചാക്കോ കാളാം പറമ്പിൽ. കൂടുതൽ ജനവാസ മേഖല ESA പരിധിയിലേക്ക് മാറ്റാനാണോ ശ്രമമെന്ന് ആശങ്കയുണ്ടെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ സർക്കാർ പ്രതിസന്ധിയിലാക്കുന്നെന്നും ആരോപണം.
അറുപത് ദിവസം മുൻപിറങ്ങിയ കരടിനെ സംബന്ധിച്ച മറുപടി കൊടുക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനോ എതിർപ്പറിയിക്കാനോ ഇതുവരെ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേരളത്തിന്റെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പട്ടികയിലുള്ളത്. ഇതിൽ ജനവാസ മേഖല, കൃഷിയിടം, വനപ്രദേശം, വികസന മേഖല എന്നിവയുടെ പ്രത്യേകത പരിശോധിച്ചാണ് കേന്ദ്രത്തിന് നിർദ്ദേശം നൽകേണ്ടിയിരുന്നതെങ്കിലും അതുണ്ടായില്ല.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 131 വില്ലേജാണ് കരടിലുൾപ്പെട്ടത്.
വോട്ട് ചെയ്ത ജനങ്ങളെ സർക്കാർ വഞ്ചിച്ചു എന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തുന്നു
വിഷയത്തിൽ കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് 8590 ചതുരശ്ര കിലോമീറ്റർ ESA പരിധിയിലാക്കി കൊടുക്കാമെന്നാണ്.
എന്നാൽ കേരളത്തിൽ 7000 ചതുരശ്ര കിലോമീറ്ററിൽ താഴെയേ വനമുള്ളൂ.
ബാക്കി വരുന്ന വില്ലേജുകൾ കൂടി ESA പരിധിയിലാക്കാൻ നീക്കം നടക്കുന്നുണ്ടോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Home News Breaking News പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം ,പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ രണ്ട് ദിവസം , അനങ്ങാതെ...


































