27.7 C
Kollam
Monday 28th September, 2026 | 09:10:03 AM
Home News Kerala മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കോൺക്ലേവിനെതിരെ സിപിഎം

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കോൺക്ലേവിനെതിരെ സിപിഎം

കോഴിക്കോട്. തിരുവമ്പാടിയിൽ നാളെ നടക്കാനിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കോൺക്ലേവിനെതിരെ സിപിഐഎം. മലയോര ജനത ഇഎസ്എ ഭീഷണിയിൽ ആശങ്കയിലായിരിക്കെയുള്ള കോൺക്ലേവ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് ആരോപണം.

ഇഎസ്എ വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ വന്യജീവി സംഘർഷത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് തുല്യമാണെന്നും സിപിഐഎം കുറ്റപ്പെടുത്തുന്നു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവ് വനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. കർഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇഎസ്എ വിഷയവും ചർച്ച ചെയ്യണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here