തിരുവനന്തപുരം.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു.കേന്ദ്ര വിഹിതത്തിൽ നിന്നും ദീർഘകാല കരാറുകളിൽ നിന്നുമുള്ള വൈദ്യുതി പൂർണ്ണതോതിൽ ലഭ്യമായി തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.കേന്ദ്ര പൂളിൽ നിന്നുള്ള 1750 മെഗാവാട്ട് വൈദ്യുതി നിലവിൽ സംസ്ഥാനത്തിന് ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ, ദീർഘകാല കരാർ വ്യവസ്ഥ പ്രകാരമുള്ള 670 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതയും ഉറപ്പായിട്ടുണ്ട്.
പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നതും ആശ്വാസത്തിന് ആക്കം കൂട്ടുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത് ഇതിന്റെ തെളിവാണ്. വരും ദിവസങ്ങളിലും ലോഡ് ഷെഡ്ഡിംഗ് ഇല്ലാതെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി.



























