27.7 C
Kollam
Monday 28th September, 2026 | 08:18:45 AM
Home News Kerala പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.

ഹര്‍ജിയെ എതിര്‍ത്ത് മാണി സി കാപ്പന്‍ നല്‍കിയ മറുപടി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് നിലപാട് അറിയിച്ചേക്കും. എംഎല്‍എ എന്ന നിലയില്‍ മാണി സി കാപ്പന്‍ സ്വീകരിക്കുന്ന ആനുകൂല്യങ്ങള്‍ തടയണമെന്ന ദിനേശ് മേനോന്റെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേൾക്കും.

ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ദിനേശ് മേനോന്റെ ഹര്‍ജിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here