30.1 C
Kollam
Tuesday 29th September, 2026 | 10:40:34 AM
Home News Kerala ആൻ്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഇന്ന് വിധി

ആൻ്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഇന്ന് വിധി

കൊച്ചി. മെസ്സി തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആൻ്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ച വാദം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഇന്ന് വിധി പറയാൻ മാറ്റിയത്. അറസ്റ്റ് ആലോചിച്ചിട്ടില്ല എന്നും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഇതുകൂടി പരിഗണിച്ചായിരിക്കും കോടതിയുടെ തീരുമാനം. അതിനിടെ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട പരാമർശത്തിലെ കേസിലും ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആൻ്റോക്ക് നോട്ടീസും ഉണ്ട്. ഇന്ന് 10 മണിക്ക് ഹാജരാകാനാണ് പോലീസ് നിർദ്ദേശം. ഈ കേസിലെ മുൻകൂർ ജാമ്യ അപേക്ഷയും ജില്ലാ കോടതി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here