കൊച്ചി. കശുവണ്ടി അഴിമതി കേസിൽ പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസിൽ സിബിഐ പ്രതിചേർത്ത ഐഎൻടിയുസി നേതാവും മുൻ കശുവണ്ടി കോർപ്പറേഷൻ ചെയർമാനുമായ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവരാണ് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയും പ്രോസിക്യൂഷൻ നടപടികൾക്ക് നൽകുകയും ചെയ്തിരുന്നു. സിംഗിൾ ബെഞ്ച് നിർദ്ദേശത്തെ തുടർന്ന് രാജിവച്ച ഖാദി വ്യവസായ വികസന വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ. രതീഷ് ഉപ ഹർജിയും നൽകിയിട്ടുണ്ട്. ഇതും ഇന്ന് ഹൈക്കോടതി പരിഗണിക്കും.


































