27.7 C
Kollam
Monday 28th September, 2026 | 09:20:42 AM
Home News Breaking News തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 38 വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 38 വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 385 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

രണ്ട് കോർപറേഷൻ ഡിവിഷൻ, മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.

വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here