കൊല്ലം.മന്ത്രി പി സി വിഷ്ണുനാഥിന് നേരെ വിണ്ടും കരിങ്കൊടി. കുണ്ടറ MLA ഓഫീസിനു മുന്നിൽ വെച്ച് യുവമോർച്ച പ്രവർത്തകരാണ് വാഹനം തടഞ്ഞു പ്രതിഷേധിച്ചത്. കൊല്ലം നീണ്ടകരയിൽ വെച്ച് ഇന്ന് ഉച്ചയ്ക്കും പി സി വിഷ്ണു നാഥിന് നേരെ യുവമോർച്ച പ്രതിഷേധം ഉണ്ടായി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിലാണ് പ്രതിഷേധം
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉണ്ടായ സുരക്ഷ വീഴ്ച്ച പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി . യുവമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാകും. എല്ലാ ജില്ലകളിലും മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനാണ് തീരുമാനം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബിജെപി ഇതിനോടകം തന്നെ പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകാനും സുരക്ഷാവീഴ്ചയ്ക്കും കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്


































