30.1 C
Kollam
Tuesday 29th September, 2026 | 10:37:18 AM
Home News Kerala വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെ ള്ളം ഒഴിച്ച് പൊള്ളിച്ച് മകളും കൊച്ചുമകളും,മകള്‍ ഹണിട്രാപ്...

വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെ ള്ളം ഒഴിച്ച് പൊള്ളിച്ച് മകളും കൊച്ചുമകളും,മകള്‍ ഹണിട്രാപ് കേസിലെ പ്രതി

ആയൂർ.വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട്
വെള്ളം ഒഴിച്ച് പൊള്ളിച്ച് മകളും കൊച്ചുമകളും. കൊല്ലം ആയൂർ ഇടമുളയ്ക്കൽ
സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകളും
ചേർന്നാണ് വയോധികയെ ആക്രമിച്ചതെന്നാണ് കേസ്.
ഹണി ട്രാപ്പ് കേസിൽ പ്രതിയായിട്ടുള്ളയാളണ് ഒഴുകുപാറക്കൽ സ്വദേശിയാണ് അശ്വതി അച്ചു.

വസ്തുവിൻ്റെ പേരിൽ മാതാപിതാക്കളും
മകളും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിന് ഒടുവിൽ അശ്വതിയും മകളും
ചേർന്ന് ഇരുവരെയും വീടിന് പുറത്താക്കി.
പിന്നാലെയാണ് ഇടമുളയ്ക്കൽ ഒഴുകുപാറക്കൽ
സ്വദേശിയായ 61 വയസുളള രാധാമണിയ്ക്ക് നേരെ മകളുടെയും കൊച്ചുമകളുടെയും ക്രൂരത. സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മേൽ അശ്വതിയും മകളും ചേർന്ന് തിളച്ച വെള്ളം
ഒഴിച്ചെന്നാണ് പരാതി.

ചടയമംഗലം പൊലീസ് അശ്വതിക്കും മകൾക്കും എതിരെ കേസെടുത്തു. മുൻപും
ഉപദ്രവം നടന്നിട്ടുണ്ടെന്നാണ്
എഫ്ഐആറിൽ
പറയുന്നത്. അശ്വതി ഹണി ട്രാപ്പ് കേസിൽ പ്രതിയായിട്ടുള്ളയാളാണ്. അശ്വതി അച്ചു എന്ന പേരിലാണ് അറിയപ്പെടുന്നത്.മുഖത്തും ദേഹത്തും പൊള്ളലേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here