28.7 C
Kollam
Thursday 24th September, 2026 | 06:22:28 PM
Home News Breaking News കശുവണ്ടി അഴിമതി കേസ്,അപ്പീലുമായി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ

കശുവണ്ടി അഴിമതി കേസ്,അപ്പീലുമായി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ

കൊച്ചി.കശുവണ്ടി അഴിമതി കേസ്,അപ്പീലുമായി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ. തന്നെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ചന്ദ്രശേഖരൻ. പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്ന് ആക്ഷേപം

“സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കണം”. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും ചന്ദ്രശേഖരൻ.

CBI അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയണമെന്നും ആവശ്യം. അപ്പീൽ തീർപ്പാകും വരെ CBI നടപടികൾ സ്റ്റേ ചെയ്യണമെന്നും അപ്പീൽ. അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും