28 C
Kollam
Monday 21st September, 2026 | 11:50:26 AM
Home News Kerala കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുമോ അറസ്റ്റ്ചെയ്തു ഹാജരാക്കുമോ

കൊച്ചി.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരായേക്കും. കേസിലെ പ്രതികളെ കുറ്റവിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്തതിൽ ആണ് സിംഗിൾ ബെഞ്ച്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്.

പലകുറി ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാനോ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കാനോ മുഹമ്മദ് ഹനീഷ് തയ്യാറായിരുന്നില്ല. ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ തള്ളുക കൂടി ചെയ്തതോടെ, വീണ്ടും ഹാജരാകണം എന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. പിന്നാലെ, കോടതിയിൽ നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ വാറണ്ട് പുറപ്പെടുവിക്കുമെന്ന് സിംഗിൾ ബെഞ്ച് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.

വിഷയം ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ മുഹമ്മദ് ഹനീഷ് ഹാജരാകുമോ എന്നതാണ് നിർണായകം.. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയിൽ വീണ്ടും തീരുമാനമെടുക്കാൻ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറിക്കും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.