തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി വിജനമായ പറമ്പിൽ ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ടാം പ്രതിയായ പാങ്ങപ്പാറ സ്വദേശി ഉമർ മുഫ്താറുമായി (22) അടുത്ത ബന്ധമുള്ള യുവതിയെയാണ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചും പ്രതികളുടെ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിലെ പ്രായപൂർത്തിയാകാത്ത മുഖ്യപ്രതി അഭിറാമിനെയും മറ്റൊരു സുഹൃത്തിനെയും ലക്ഷ്യമിട്ട് പദ്ധതിയിട്ടിരുന്നതായി ഉമർ മുഫ്താർ തന്നോട് പറഞ്ഞിരുന്നുവെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം. കൊലപാതകത്തിനു പിന്നാലെ തെളിവുകൾ നശിപ്പിക്കാനുള്ള പ്രതികളുടെ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.
കൊലപാതക ഗൂഢാലോചന അറിയാമായിരുന്നു; തെളിവ് നശിപ്പിക്കാനുള്ള നീക്കവും അറിഞ്ഞു; 17കാരന്റെ കൊലപാതകത്തിൽ ഉമർ മുഫ്താറുമായി അടുത്ത ബന്ധമുള്ള യുവതി പൊലീസ് കസ്റ്റഡിയിൽ
Advertisement



























