കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ,സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹര്‍ജ്ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും

കൊച്ചി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ സർകാർ തീരുമാനം ചോദ്യം ചെയ്ത ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പൊതു താൽപര്യ ഹരജിയിൽ തീരുമാനമെടുക്കുന്നത്. സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാതെ വിവേചന പരമായാണ് സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര പ്രഖ്യാപിച്ചത് എന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫിർദൗസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയത് പഠിച്ച ശേഷമാണ് കേരളത്തിലും സൗജന്യ യാത്ര പ്രഖ്യാപിച്ചത് എന്നാണ് സർക്കാർ മറുപടി നൽകിയത്. … Continue reading കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ,സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹര്‍ജ്ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും