27.7 C
Kollam
Sunday 13th September, 2026 | 07:55:31 PM
Home News Kerala സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യ,സെക്ഷൻ മാറ്റമാണ് കാരണമെന്ന ആരോപണവുമായി പിണറായി

സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യ,സെക്ഷൻ മാറ്റമാണ് കാരണമെന്ന ആരോപണവുമായി പിണറായി

കാസർഗോട്. സർക്കാർ ഉദ്യോഗസ്ഥയുടെ ആത്മഹത്യ. സെക്ഷൻ മാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സർക്കാർ അനുകൂല സംഘടനകളുടെയും സർക്കാരിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ പോലും നഷ്ടപ്പെടുന്നു

ഇത് ഭീതിജനകമായ സാഹചര്യം. കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയത് ഞെട്ടിക്കുന്നത്. ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത്