പൊവ്വൽ (കാസറഗോഡ് ) : കാസറഗോഡ്‌സബ് ജില്ലാ സാമൂഹ്യ ശാസ്‌ത്ര പ്രവർത്തിപരിചയമേള Gups മുളിയാർ മാപ്പിള പൊവ്വൽ വെച്ച് നടത്തുവാൻ തീരുമാനമായി .ഇതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടത്തി. യോഗത്തിൻ്റെ ഉദ്ഘാടനം മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് K B മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.
ഹെഡ്മിസ്ട്രസ് എന്‍ കെ ലസിത സ്വാഗതം ആശംസിച്ചു. ലുബ്‌ന മുനീർ അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജസ്‌ന മനാഫ്, AEO ശശിധര, ഡയറ്റ് ഫാക്കൽറ്റി Dr വിനോദ് കുമാർ പെരുമ്പള, സംസ്ഥാന സോഷ്യൽ സയൻസ് കോഡിനേറ്റർ മധുസൂദനൻ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ഹനീഫ പൈക്ക വിവിധ വാർഡ് മെമ്പറൻമാർ ,PTA പ്രസിഡ ൻ്റ്ഖാദർ നെല്ലിക്കാട് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർസാമൂഹിക രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ അധ്യാപകർ PTA SMC ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
































