26.6 C
Kollam
Saturday 26th September, 2026 | 08:56:13 AM
Home News Breaking News കോൺഗ്രസ്‌ പ്രവർത്തകർ MDMA യുമായി പിടിയിലായി, സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

കോൺഗ്രസ്‌ പ്രവർത്തകർ MDMA യുമായി പിടിയിലായി, സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

കാസർഗോഡ്. കോൺഗ്രസ്‌ പ്രവർത്തകർ 130 ഗ്രാം MDMA യുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പോലിസ്.

നിലവിൽ പിടികൂടിയ MDMA യ്ക്ക് പുറമെ 350 ഗ്രാം MDMA കൂടി സംഘം ബംഗ്ലൂരുവിൽ നിന്ന് കടത്തിയിട്ടുണ്ട് എന്ന് പോലിസ് കണ്ടെത്തി.200 ഗ്രാം മലപ്പുറത്തും 150 ഗ്രാം കണ്ണുരും വിതരണം ചെയ്തിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ. അബ്ദുൽ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് പിടിയിലായത്.
സംഘം നിരവധി തവണ കേരളത്തിലേക്ക് ലഹരി കടത്തിയിട്ടുണ്ട് എന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.നിലവിൽ പിടിയിലായ പെരുമ്പാവൂർ സ്വദേശികളെ കൂടാതെ കൂടുതൽ പേർ സംഘത്തിന്റെ ഭാഗമാണ് എന്നാണ് പോലീസിന്റെ നിഗമനം.കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

പിടിയിലായ കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങളും ബന്ധങ്ങളും വഴിവിട്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.പിടിയിലായവരെ ഉടനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.