26.6 C
Kollam
Saturday 26th September, 2026 | 07:47:23 AM
Home News Kerala മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലം മാറ്റം,കണ്ണൂരിലെയും കാസർകോട്ടെയും സർക്കാർ ജീവനക്കാരുടെ മരണത്തിൽ ആരോപണവുമായി പ്രതിപക്ഷം

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലം മാറ്റം,കണ്ണൂരിലെയും കാസർകോട്ടെയും സർക്കാർ ജീവനക്കാരുടെ മരണത്തിൽ ആരോപണവുമായി പ്രതിപക്ഷം

കണ്ണൂരിലെയും കാസർകോട്ടെയും സർക്കാർ ജീവനക്കാരുടെ മരണത്തിൽ ആരോപണവുമായി പ്രതിപക്ഷം. രണ്ട് മരണത്തിനും കാരണം മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലം മാറ്റമാണെന്ന ആരോപണവുമായി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഭരണം മാറിയാൽ സ്ഥലം മാറ്റം ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും NGO അസോസിയേഷൻ്റെ സ്ഥലം മാറ്റ ശുപാർശ കത്തിനെയുമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത ആത്മഹത്യ ചെയ്യാൻ കാരണം സ്ഥലംമാറ്റം മൂലമുള്ള ഓഫിസിലെ ഒറ്റപ്പെടൽ കൊണ്ടാണെന്നാണ് ആരോപണം. ഇന്ന് രാവിലെ സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെയുള്ള യോഗത്തിൽ സംസാരിക്കവേയാണ് ചൊക്ലിയിലെ ഹെൽത്ത് ഇൻസപെക്ടർ ദീപലേഖ കുഴഞ്ഞു വീണ് മരിച്ചത്. രണ്ട് മരണത്തിനും കാരണം സ്ഥലം മാറ്റമാണെന്ന് പ്രതിപക്ഷമാരോപിക്കുന്നു.
സർക്കാർ അനുകൂല സംഘടനകളുടെയും സർക്കാരിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ പോലും നഷ്ടപ്പെടുന്നുവെന്നും ഇത് ഭീതിജനകമായ സാഹചര്യമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സർക്കാർ ജീവനക്കാരെ കൊലയ്ക്ക് കൊടുക്കുന്ന ട്രാൻസ്ഫർ ആണ് ഇപ്പോൾ നടക്കുന്നതെന്നും മാനദണ്ഡം ഇല്ലാതെയാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജൻ

എന്നാല്‍ കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് ദീപലേഖയുടെ കുടുംബത്തിൻ്റെ നിലപാട്.