നർക്കിലക്കാട് (കാസർകോട്).രാത്രി അസമയത്തെ മുരള്‍ച്ചയും ബഹളവും ഉണര്‍ത്തി, കണ്ടത് പിടിച്ചുകൊണ്ടുവന്ന എലിയുമായി ഗുസ്തിപിടിക്കുന്ന പൂച്ചയെ. എലിയെ പിടിച്ചുവാങ്ങി പുറത്തുകൊണ്ടുകളഞ്ഞ് തിരിയുമ്പോഴാണ് ആ നടുക്കം വന്ന് മറിഞ്ഞത്. ജയ്സനും ഭാര്യ ഏലിയാമ്മക്കും പൂച്ചയിലൂടെ തിരികെ കിട്ടിയത് ജീവന്‍
ലോറി വീടിനു മുകളി ലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ച അപകടത്തിൽ വീട്ടുകാരുടെ രക്ഷകയായത് വളർത്തുപൂച്ച. ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു ഇന്നലെ പുലർച്ചെ 2നു വരക്കാട് വെസ്റ്റ് എളേരി സഹകരണ ബാ ങ്കിനു സമീപത്തായിരുന്നു അപക ടം. ചീർക്കയംഭാഗത്ത് കുഴൽക്കി ണർകുഴിച്ച് ചെറുപുഴ ഭാഗത്തേ ക്ക് പോകുകയായിരുന്ന ലോറിയാണ് കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്കു പതിച്ചത്. ഇറക്കമിറങ്ങി ഭീമനടി -ചിറ്റാരിക്കാൽ റോഡിലേക്ക് തിരി യേണ്ട ലോറി നേരെ വീടിനു മുക ളിലേക്കു പതിക്കുകയായിരുന്നു.
ഈ വീട്ടിൽ വാടകയ്ക്കു താമ സിക്കുന്ന കുടുംബത്തിലെ ഗൃഹ നാഥൻ ജയ്സനും ഭാര്യ ഏലിയാമ്മയും, പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ കളയാനായി പുറത്തേ ക്കിറങ്ങിയ സമയത്തായിരുന്നു അപകടം. എലിയുമായെത്തിയപൂച്ചയുടെ ബഹളംകേട്ടാണ് ഉണർന്നത്. എലിയെ കളഞ്ഞ് തി രിച്ചുകയറും മുൻപേ അപകടമു ണ്ടായി. ഹാളിനു മുകളിലേക്കു ലോറി വീണ് ഭിത്തിതകർന്ന് ചെങ്കല്ലുകളുംമറ്റും ഹാളിൽ പതിച്ചു.
വാഹനത്തിലുണ്ടായിരുന്ന മധ്യ പ്രദേശ് സ്വദേശി ദേവേന്ദ്ര (29), ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചു



































