കൊച്ചി. കളമേശരിയില്‍ യുവതിയെ ജോലി വാഗ്ദാനംചെയ്തു വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മദ്യവും മയക്കുമരുന്നും നല്കി പിഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്തു എന്നിവരെ റിമാന്‍ഡ് ചെയ്തിരിക്കയാണ് .കേസില്‍ഒരു സ്ത്രീയടക്കം രണ്ടുപേരെകൂടി പിടികിട്ടാനുണ്ട്..ഒക്ടോബര് രണ്ട് മുന്ന് തിയതികളിലാണ് കൂട്ട ബലാൽസംഗം നടന്നത്..
കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. കേസില്‍ മറ്റൊരു യുവതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭര്‍ത്താവിനോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിടിയിലായവര്‍ എറണാകുളം സ്വദേശികളാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്പായുടെ മറവില് യുവതികളെ ചൂഷണം ചെയ്യുന്നുവെന്ന് കളമശേരി പോലീസ് കൂടുതല് സ്പാകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.




































