26.3 C
Kollam
Monday 9th November, 2026 | 08:42:00 AM
Home News Breaking News ദീപാവലി കഴിഞ്ഞു, ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ദീപാവലി കഴിഞ്ഞു, ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Advertisement

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയിൽ. ചില സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടു. ഇത് കാഴ്ചപരിധിയെ സാരമായി ബാധിച്ചു.

Also Read: ദീ​പാ​വ​ലി ആ​ഘോ​ഷം; ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ ഒ​രു കു​ട്ടി മ​രി​ച്ചു 

കോടതി നിർദേശം മറികടന്ന് നഗരത്തിൽ പലയിടത്തും പടക്കം പൊട്ടിച്ചിരുന്നു. ഇതാണ് സാഹചര്യം രൂക്ഷമാകാൻ ഇടയാക്കിയത്. സ്ഥിതി നിരീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു.

വായു ഗുണനിലവാരം മോശമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക.
ഔട്ട്ഡോർ വ്യായാമങ്ങളും പ്രഭാത നടത്തവും പൂർണമായി ഒഴിവാക്കുക.
പുറത്തിറങ്ങേണ്ടി വന്നാൽ എൻ95 നിലവാരമുള്ള മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക.
പുറത്തെ മലിനീകരണം അകത്തേക്ക് കടക്കാതിരിക്കാൻ വീടിന്റെ ജനലുകളും വാതിലുകളും അടച്ചുപൂട്ടിയിടുക.
വീടുകളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് വായു ശുദ്ധീകരിക്കാൻ സഹായിക്കും.
ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

LEAVE A REPLY

Please enter your comment!
Please enter your name here