തിരുവനന്തപുരം.38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. 126 സ്ഥാനാർത്ഥികളാണ് മത്സരം രംഗത്തുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ്.
സുധീർഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാർ, ഉഷ വിജയൻ, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവർ എംഎൽഎമാരായ സാഹചര്യത്തിൽ രാജിവച്ച ആറിടത്തും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്. നാളെയാണ് വോട്ടെണ്ണൽ. സീറ്റുകൾ നിലനിർത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ കൂടുതൽ ഇടത്ത് വിജയിച്ച് തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് തെളിയിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം..

































