27.5 C
Kollam
Tuesday 29th September, 2026 | 09:42:43 AM
Home News Breaking News പോക്സോ അതിജീവിതകളായ പെൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

പോക്സോ അതിജീവിതകളായ പെൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം നടത്തുകയാണ്.

Also Read: മസ്ജിദ് പൂർണമായി പൊളിച്ചെന്ന എഐ വീഡിയോകൾ പ്രചരിച്ചു, ഉറവിടം തേടി പൊലീസ്; ഉജ്ജയിൻ സംഘർഷത്തിൽ 15 പേർ അറസ്റ്റിൽ

ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ സമാന രീതിയിൽ കാണാതാവുകയും മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here