28.4 C
Kollam
Thursday 19th November, 2026 | 07:55:50 PM
Home News Breaking News 27ന് ഗുരുവായൂരിൽ രാഷ്ട്രപതി ദർശനം നടത്തും; ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ല

27ന് ഗുരുവായൂരിൽ രാഷ്ട്രപതി ദർശനം നടത്തും; ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ല

Advertisement

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകിട്ട് 3.10ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. തുടർന്ന് 3.30നും നാലിനുമിടയിൽ ക്ഷേത്രദർശനം നടത്തും. വൈകിട്ട് അഞ്ചിന് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൂണ്ടൽ–ഗുരുവായൂർ റോഡിൽ 26, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂർ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രപതിയുടെ ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. തെക്കേ നടയിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here