28.1 C
Kollam
Monday 16th November, 2026 | 09:12:05 PM
Home News Breaking News നിലമ്പൂരിൽ ബാങ്കിൽ നിന്ന് പണം പിൻവലിച്ച ശേഷം ഇറങ്ങിയ യുവാവിനെ 4 അംഗ സംഘം ആക്രമിച്ച്...

നിലമ്പൂരിൽ ബാങ്കിൽ നിന്ന് പണം പിൻവലിച്ച ശേഷം ഇറങ്ങിയ യുവാവിനെ 4 അംഗ സംഘം ആക്രമിച്ച് പണം തട്ടിയെടുത്തു

Advertisement

മലപ്പുറം:നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച ശേഷം പുറത്തിറങ്ങിയ യുവാവിനെ നാലംഗ സംഘം ആക്രമിച്ച് പണംതട്ടിയെടുത്തു.
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബാങ്ക് ഓഫ് ബറോഡയുടെ നിലമ്പൂർ ശാഖയിൽ നിന്ന് 9 ലക്ഷത്തി തൊള്ളായിരം രൂപ പിൻവലിച്ച് മടങ്ങിയ അഞ്ചുച്ചുവടി കുമ്മാളിഹൗസിൽ ഫിറോസ് (36) നെയാണ് നാലംഗ സംഘം ആക്രമിച്ചത്.
ബാങ്കിൽനിന്ന് പണം എടുത്ത് പുറത്തുവന്ന യുവാവിനെ പിന്തുടർന്നെത്തിയ സംഘം ‘ദേപണം കൊണ്ട് പോണ്…’ എന്ന് പറഞ്ഞ് ബാങ്കിൻ്റെ ചവിട്ടുപടിയിൽ വെച്ചാണ് ആക്രമിച്ചത്. അക്രമികൾ ഫിറോസിൻ്റെ ഷർട്ട് വലിച്ചൂരുകയും പണം കവരുകയും ചെയ്തു.
“ദേ പണം കൊണ്ടുപോണ്” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അക്രമികൾ യുവാവിനെ നേരിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കൾ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിന് ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ പോലീസെത്തി മൊഴി രേഖപ്പെടുത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here