28.9 C
Kollam
Friday 2nd October, 2026 | 06:29:39 PM
Home News Breaking News കൊമ്പൊടിക്കണം,കെ എസ് ഇ ബിയിലെ യൂണിയന്‍ രാജിനെതിരെ എസ് എൻ ഡി പി യോഗം ജനറൽ...

കൊമ്പൊടിക്കണം,കെ എസ് ഇ ബിയിലെ യൂണിയന്‍ രാജിനെതിരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Advertisement

കൊല്ലം. വികസനം തടഞ്ഞ് സ്വന്തം നിലഭദ്രമാക്കുന്ന കെ എസ് ഇ ബി യൂണിയനുകൾക്ക് എതിരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യൂണിയൻകാരുടെ കൊമ്പൊടിച്ചുകൊണ്ടല്ലാതെ കെ എസ് ഇ ബിയുടെ പ്രശ്നം പരിഹരിക്കപ്പെടില്ല.കെ എസ് ഇ ബി യൂണിയനുകളുടെ കൊമ്പ് ഒടിക്കാനുള്ള ചങ്കുറ്റം വി.ഡി.സതീശൻ സർക്കാർ കാണിക്കണം.വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് പദവി ഒഴിയണം

സണ്ണി ജോസഫ് കെ.പി.സി.സി. വൈദ്യുതിമന്ത്രാലയത്തിന്റെ ചുമതല വഹിക്കണമെന്നും വെളളാപ്പള്ളി .കെ.എസ്.ഇ.ബിയിലെ യൂണിയൻരാജിന് അന്ത്യം കുറിക്കാതെ രക്ഷപ്പെടുത്താൻ കഴിയില്ല.കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയ്ക്ക് കാരണം മാറിമാറിവന്ന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയെന്നും വിമർശനം

കെ.എസ്.ഇ.ബിയെന്ന ഈജിയൻ തൊഴുത്ത് കഴുകി വൃത്തിയാക്കണം..ഭരണപക്ഷം കൊണ്ടുവരുന്ന ഏത് പദ്ധതികളെയും പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന ശൈലി മാറണം.ഊർജകാര്യത്തിൽ കേരളം ഭിക്ഷാംദേഹിയാകാൻ കാരണം. പോയകാലത്തെ ചെയ്തികളെന്നും വെള്ളാപ്പള്ളി നടേശൻ

യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.