27.6 C
Kollam
Monday 21st September, 2026 | 05:52:44 PM
Home News Breaking News വെദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങിയതോടെ പാടത്ത് ചത്ത് പൊങ്ങിയത് നാല് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങള്‍

വെദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങിയതോടെ പാടത്ത് ചത്ത് പൊങ്ങിയത് നാല് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങള്‍

കൊടുങ്ങല്ലൂര്‍: വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങിയതോടെ പാടത്ത് ചത്ത് പൊങ്ങിയത് നാല് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങള്‍. കര്‍ഷകന് 30 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂര്‍ നാരായണമംഗലം വലിയ പറമ്പില്‍ ഹുസൈന്റെ ചെമ്മീന്‍ കൃഷിയാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് നശിച്ചത്. ഇതോടെ ഹുസൈന്‍ കട കെണിയിലായി.
കെഎസ്ഇബിയുടെ ചതിയാണ് ചെമ്മീന്‍ കൃഷി നശിക്കാന്‍ കാരണമെന്ന് ഹുസൈന്‍ പറഞ്ഞു. വൈദ്യുതി മുടങ്ങിയതോടെ ചെമ്മീനുകള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന എയറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതാണ് കൂട്ടത്തോടെ ചത്തുപൊന്താന്‍ കാരണമായത്. ഞായര്‍ രാത്രി 7.30 നാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. കെഎസ്ഇബി പുത്തന്‍ ചിറ ഡിവിഷനില്‍ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. എയറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ച ജനറേറ്ററും കത്തി പോയി. തിങ്കള്‍ രാവിലെയാണ് പാടത്ത് ലക്ഷക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങിയത് കണ്ടത്. 40 ദിവസം പ്രിയമായ ചെമ്മീന്‍ കുഞ്ഞുങ്ങളാണ് ചത്തത്.