26.2 C
Kollam
Friday 6th November, 2026 | 03:59:52 AM
Home News Breaking News ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം

ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശം

Advertisement

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തരുത്. അത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുത്. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ അഡ്മിനായുള്ള സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.