26.6 C
Kollam
Saturday 26th September, 2026 | 08:16:37 AM
Home News Kerala കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

കാസർകോട്. കള്ളാറിൽ കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പാറപ്പള്ളി കാട്ടിപ്പാറ സ്വദേശിയും നിലവിൽ കള്ളാറിൽ വാടകയ്ക്ക് താമസിക്കുന്നതുമായ മുഹമ്മദ് ആഷിക്കാണ് പിടിയിലായത്. ഇയാളില് നിന്ന് 56 ഗ്രാം എം ഡി എം എ കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഷിഖ് കുടുങ്ങിയത്. ഇന്നലെ വൈകിട്ട് കള്ളാർ ടൗൺ പരിസരത്ത് വച്ചാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഇയാള് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു