Advertisement
കണ്ണൂർ. മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്ത് നിന്നുള്ള ആളുടെ ഇടപെടൽ ഇല്ലെന്ന് ഉറപ്പിച്ചു പോലീസ്.
മകൻ നവീൻ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയത്. നവീൻ വിഷാദ രോഗത്തിന് ചികിത്സയിൽ ആയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ തലദിവസവും കൂത്തുപറമ്പ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നവീനെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. പെട്ടെന്നുള്ള പ്രശ്നമാകും കൊലപാതകത്തിൽ എത്തിച്ചതെന്നാണ് നിഗമനം. അമ്മ ജ്യോതിയുടെ കഴുത്തിലാണ് വെട്ടേട്ടത്. നവീൻ സ്വയം നെഞ്ചിൽ കത്തി കുത്തി ഇറക്കുകയിരുന്നു. മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും





























