27.2 C
Kollam
Thursday 8th October, 2026 | 03:22:06 AM
Home News Breaking News ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Also Read: പിണറായിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്; സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല’, ബിനോയ് വിശ്വം

ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.