27.2 C
Kollam
Thursday 8th October, 2026 | 02:37:27 AM
Home News Local പിക് -അപ് വാൻ മറിഞ്ഞു കുട്ടികൾക്ക് പരിക്ക്

പിക് -അപ് വാൻ മറിഞ്ഞു കുട്ടികൾക്ക് പരിക്ക്

ചാത്തന്നൂർ : പാരലൽ കോളേജിലെ
ഓണപരിപാടിയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം കഴിഞ്ഞു  വീടുകളിലേക്ക് പോയ വിദ്യാർത്ഥികൾ കയറിയ പിക് -അപ് വാൻ
നിയന്ത്രണം വിട്ട് മറിഞ്ഞു  സ്കൂൾകുട്ടികൾക്ക് പരിക്ക്.ഉളിയനാട് സ്വദേശികളായ വിഘ്‌നേഷ് (17),പ്രണവ്(20),അതിൽജോസഫ്(18),വിശാഖ്(17),ഗൗതംകൃഷ്ണ(17)എന്നിവർക്കാണ് പരിക്കേറ്റത്. കാരംകോട് കിണർമുക്ക് -ഉളിയനാട് തേമ്പ്ര റോഡിൽ കെ. പി. ഗോപാലൻ സ്മാരക ഗ്രഥശാലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
പാരലൽ കോളേജിലെ
ഓണ പരിപാടി കഴിഞ്ഞു വീടുകളിലേക്ക് തിരിച്ചു പോകുകയായിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പിക് -അപ് വാൻ ഓടിച്ചിരുന്നത് വിദ്യാർത്ഥിയാണ് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു പതിനെട്ടോളം കുട്ടികൾ വാനിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
രക്ഷാകർത്താക്കളുടെ പരാതിയിൽ
മിനിവാൻ കസ്റ്റഡിയിലെടുത്ത് ചാത്തന്നൂർ പോലിസ് കേസെടുത്തു .