27 C
Kollam
Thursday 1st October, 2026 | 11:36:28 PM
Home News Kerala കായംകുളത്ത് മഫ്തിയിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം

കായംകുളത്ത് മഫ്തിയിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം

Advertisement

കായംകുളം. പുല്ലുകുളങ്ങരയിലാണ് സംഭവം. വീട്ടിൽ മദ്യവിൽപ്പന നടക്കുന്നു വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. വർഗീസ് പൈസ്, രാജേഷ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പുല്ലുകുളങ്ങര സ്വദേശി ശ്രീലാലിന്റെ വീട്ടിലായിരുന്നു പരിശോധന

നിരവധി കേസുകളിൽ പ്രതിയാണ് ശ്രീലാൽ. പ്രതി ഓടി രക്ഷപ്പെട്ടു. ശ്രീലാലും അച്ഛനും ഭാര്യയും അമ്മയും ചേർന്നാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. മദ്യക്കുപ്പികൾ അമ്മയും ഭാര്യയും ചേർന്ന് എറിഞ്ഞു പൊട്ടിച്ചു എന്ന് എക്സൈസ്