സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുകയാണ് കാവ്യാ മാധവന്റെയും ദിലീപിന്റെയും വീഡിയോ. ചെന്നൈയിൽ ദിലീപിന്റെ ദേ പുട്ട് ഉദ്‌ഘാടനത്തിന് ഇടയിലാണ് കുടുംബത്തിന്റെ ചില നല്ല നിമിഷങ്ങൾ മാധ്യമങ്ങൾ ഒപ്പിയെടുക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ഓൺലൈൻ ചാനലുകാരും ചെന്നൈയിൽ ഈ ഫങ്ഷൻ കവർ ചെയ്യാൻ എത്തിയിരുന്നു. കാവ്യയും ദിലീപും ജോഡികൾ ആയെത്തിയ സിനിമകൾ കാണുന്ന ആവേശത്തോടെയാണ് ഇരുവരുടെയും ദൃശ്യങ്ങൾ ചാനൽ പകർത്തിയത്. അതോടെ കാവ്യയുടെ സൗന്ദര്യത്തെക്കുറിച്ചും സാരിയെക്കുറിച്ചും എല്ലാം ചർച്ചകൾ നടന്നു. ഒപ്പം കാവ്യാ അമ്മയാകാൻ ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ആരാധകർ പങ്കുവച്ചു.
ബേബി ബംപ് അല്ല അത് ഫാറ്റി ബംപ് ആണെന്നും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം മൂത്തമകൾ മീനാക്ഷി ദിലീപ് എവിടെ എന്ന ചോദ്യത്തിന് മീനാക്ഷി ലണ്ടനിൽ ആണ്. ഉപരിപഠനം നടത്തുന്നു എന്നും കാവ്യാ മാധവൻ പറഞ്ഞു. അതേസമയം ചേച്ചി ഹാപ്പി അല്ലേ എന്ന ചോദ്യത്തിന് എന്നെ കണ്ടിട്ട് ഹാപ്പിയായി തോന്നുന്നില്ലേ എന്ന മറുചോദ്യം ആണ് കാവ്യ പറഞ്ഞത്. നിരവധി താരങ്ങൾ ആണ് ദിലീപിന്റെ പുതിയ സംരഭത്തിന് തുടക്കം കുറിച്ചപ്പോൾ സാക്ഷ്യം വഹിക്കാൻ എത്തിയത്.































