27.5 C
Kollam
Saturday 19th September, 2026 | 12:44:20 AM
Home Lifestyle Entertainment ബിസിനസിൽ തിളങ്ങി, കാവ്യ! ഈ രൂപമാറ്റത്തിന് പിന്നിലും കഥകൾ! മീനാക്ഷിയുടെ കൈകളും പിന്നിൽ

ബിസിനസിൽ തിളങ്ങി, കാവ്യ! ഈ രൂപമാറ്റത്തിന് പിന്നിലും കഥകൾ! മീനാക്ഷിയുടെ കൈകളും പിന്നിൽ

kavya madhavan new look and story behind

ഒരു സമയത്ത് മലയാള സിനിയമയിലെ സൗന്ദര്യറാണി ആരെന്ന ചോദ്യത്തിന്, ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ യുവത്വത്തിന് പറയാൻ. കാവ്യാ മാധവൻ. ഒരുപാട് നായികമാർ മലയാള സിനിമയിൽ വരുകയും പോവുകയും ചെയ്തിട്ടുണ്ട് എങ്കിലും സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും ഇന്നും കാവ്യ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ മായിക സൗന്ദര്യമാണ്. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം. വിവാഹത്തോടെ കുടുംബത്തിനായി ഇൻഡസ്ട്രി വിട്ടുവെങ്കിലും സ്വന്തം ബ്രാൻഡിന്റെ പ്രമോഷൻ ഭാഗമായി ഇൻസ്റ്റയിൽ തരംഗമാണ് ഇപ്പോൾ കക്ഷി. ഒന്ന് രണ്ടുവര്ഷങ്ങള്ക്ക് മുൻപേ തുടങ്ങിയ ഇൻസ്റ്റാഗ്രാം ഇപ്പോൾ ആരാധകരെ കൊണ്ട് നിറയുകയാണ്.

ഓണത്തിന് തന്റെ ബ്രാൻഡിലെ പുത്തൻ വേഷത്തിലാണ് കാവ്യാ ചിത്രങ്ങളിലും വീഡിയോസിലും നിറയുന്നത്. മനോഹരമായ ചിരികൊണ്ടും, കഥപറയുന്ന കണ്ണുകൾ കൊണ്ടും കാവ്യ ലക്ഷകണക്കിന് വ്യൂസ് ആണ് ചുരുങ്ങിയ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ നേടുന്നത്.

സാരിയിലും സൽവാറിലും അതി സുന്ദരിയായി എത്തിയ കാവ്യ തന്റെ ബ്രാൻഡിന് വേണ്ടിയാണു മോഡൽ കുപ്പായം അണിഞ്ഞിരിക്കുന്നത്. പ്രസവത്തോടെ ശരീരസൗന്ദര്യം കുറഞ്ഞുപോയെന്ന സംസാരം പൊതുവെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു എങ്കിലും ഗോസിപ്പുകാരുടെ വായടപ്പിക്കുന്ന തരത്തിൽ ആയിരുന്നു കാവ്യ പിന്നെ ഒരു മേക്കോവർ നടത്തിയത്.

സൗന്ദര്യസംരക്ഷണത്തിനായി നൂതന ചിലിത്സകൾ കാവ്യാ നടത്തിയെന്ന വർത്തമാനം നിലനിൽക്കുന്നുണ്ട് എങ്കിലും മീനാക്ഷി ദിലീപ് ആണ് കാവ്യയുടെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്ന സംസാരവും കുറവല്ല. എംബിബിഎസ്‌ പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഡെര്മറ്റോളജിയിൽ ആണ് എംഡി ചെയ്യുന്നതും. അതുകൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണ മേഖലയിലെ നൂതന മാറ്റങ്ങൾ മാറ്റരേക്കാൾ കൂടുതൽ മീനാക്ഷിക്ക് അറിയുകയും ചെയ്യാം. എന്തുതന്നെ ആയാലും ഈ വമ്പൻ മേക്കോവറിൽ മലയാള സിനിമയിലേക്ക് ഒരിക്കൽ കൂടി കാവ്യാ മാധവൻ വരണമെന്നാണ് ഓരോ ആരാധകരുടെയും ആഗ്രഹവും.