Home News Breaking News ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,05,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13,220 രൂപ നൽകണം.
അന്താരാഷ്ട്ര വിപണിയിലെ ചില ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാനുള്ള തീരുമാനവും വിലയിൽ പ്രതിഫലിച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്ക-ഇറാൻ സംഘർഷത്തിൽ അയവ് വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളറിന് താഴെയെത്തിയതാണ് പ്രധാന കാരണം. ഇതിന്റെ പ്രതിഫലനം സ്വർണവിലയിലും പ്രകടമായി.
അന്താരാഷ്ട്ര വിപണിയിലെ തുടർചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡായ പവന്‍ 1,31,160 രൂപയിലെത്തിയത്. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here