തിരുവനന്തപുരം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നു. പൊതുപരിപാടികൾക്ക് അടക്കം സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. അതിനിടെ കത്തുന്ന പുരയില്‍നിന്നും കഴുക്കോലൂരാന്‍ ഭരണ വര്‍ഗ നേതാക്കളും.
മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ.
ഡിസിസി ഓഫീസ് ആക്രമണത്തിൽ മുഖ്യപ്രതിയും ആസൂത്രകര അടക്കം ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു .അതെ സമയം ഇന്നലെ നടന്ന അക്രമ സംഭവങ്ങളിൽ കെ എസ് യു യൂത്ത് കോൺഗ്രസ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ പോയ സംസ്ഥാനത്തിൻ്റെ സമാധാന അന്തരിഷം പുനസ്ഥാപിക്കാൻ ഇതുവരെ പോലീസ്ന് കഴിഞ്ഞിട്ടില്ല. സംഘർഷങ്ങളോട് പരമാവധി സമയമനം പുലർത്താനാണ് പോലീസിനും മന്ത്രിമാർക്കും നിർദ്ദേശം ഉള്ളത്.
അതേസമയം തലസ്ഥാനത്തെ പല അക്രമ സംഭവങ്ങളിലും കൂടുതൽ പേരെ പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മന്ത്രി കെഎം ഷാജിക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ
യുവമോർച്ച ജില്ലാ ഭാരവാഹി രഞ്ജിത്ത് പിടിയിലായിട്ടുണ്ട്.നാല് യുവമോർച്ച നേതാക്കൾക്കെതിരെയാണ് കേസ്.
കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദ്ദേശം തള്ളിയാണ് പോലീസ് നടപടി.
ഡിസിസി ഓഫീസ് ആക്രമണത്തിൽ
ആസൂത്രണം ബിജെപി ജില്ലാ സെക്രട്ടറിയടക്കമുള്ള ഉന്നതിലേക്ക് എത്തിനിൽക്കുകയാണ്.
തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിനും പങ്കെന്ന് പോലീസ്
പറയുന്നു.
ഇന്നല മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിനിടയിൽ യൂത്ത് കോൺഗ്രസ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിൽ ഇരുവിഭാഗത്തിന് എതിരെ പൊതുമുതൽ നശിപ്പിച്ചതിനർത്ഥം വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
സാധാരണ സമരങ്ങൾ പാളയത്തിൽ നിന്ന് ഉൾപ്പെടെയാണ് ആരംഭിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയത് യൂണിവേഴ്സിറ്റി ഹോസ്റ്റലിനു സമീപത്തു നിന്നാണ് തുടങ്ങിയത്. എസ്എഫ്ഐക്ക് അപ്രമാദിത്യമുള്ള യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുനിന്ന് തുടങ്ങിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. എല്ലാ പൊതു പരിപാടികളിലും യൂണിഫോമിലും മഫ്ത്തിയിലുമായി പോലീസിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധം എത്ര തന്നെ കടത്താലും തന്റെ പൈലറ്റ് എസ്കോർട്ട് വാഹനങ്ങൾക്കപ്പുറം മറ്റൊരു സുരക്ഷ വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി.
ഏറ്റവും രസകരം പ്രതിക്ഷേധത്തിന്‍റെ ന്യൂനമര്‍ദ്ദത്തില്‍ നാട് അന്തംവിട്ട് നില്‍ക്കുന്നതിനിടെ യുഡിഎഫ് ചെയ്ര്‍മാന്‍ അടൂര്‍പ്രകാശ് കത്തുന്നപുരയില്‍ നിന്നും കഴുക്കോലൂരാന്‍ എത്തിയതാണ്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന നടപടി ഒരു തുടക്കമായിരിക്കുമെന്നും കോണ്‍ഗ്രസ് പതിവ് ഗ്രൂപ്പ് സമ്മര്‍ദ്ദ രാഷ്ട്രീയവുമായി രംഗത്തിറങ്ങുമെന്നുമാണ് സൂചന. കെസി വേണുഗോപാല്‍പക്ഷം ഇതാണ് ഏറ്റവും ഉത്തമമായ അവസരമെന്ന് കണ്ടു കഴിഞ്ഞുവെന്നാണ് അണിയറ സംസാരം. മന്ത്രിമാരെ ഓടിച്ചിട്ടടിക്കുന്ന സാഹചര്യത്തില്‍ അസംതൃപ്തി വിളമ്പി സംതൃപ്തി നേടാനുള്ള അടൂര്‍പ്രകാശിന്‍റെ നീക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്.




































