27 C
Kollam
Thursday 1st October, 2026 | 10:40:48 PM
Home News Breaking News കൊല്ലത്ത് കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊല്ലത്ത് കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

Advertisement

കൊല്ലം: കൊല്ലത്ത് കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എസ്എഫ്‌ഐക്കാര്‍ കോടിയേരിയുടെ ഫ്‌ലക്‌സ് തകര്‍ത്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നീക്കം. പിന്നാലെ കോടിയേരിക്ക് ലാല്‍ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു. ഇന്ന് വൈകിട്ടാണ് സംഭവം.
തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു എസ്എഫ്‌ഐ സംഘം. ഇതിനിടെയാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ യാതൊരു മടിയും കൂടാതെ വലിച്ചുകീറി നശിപ്പിച്ചത്. സ്വന്തം പാര്‍ട്ടിയുടെ സമുന്നത നേതാവിന്റെ ഫ്‌ലക്‌സ് തന്നെ പ്രവര്‍ത്തകന്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടയുടന്‍ കൂടെയുണ്ടായിരുന്ന മറ്റ് എസ്എഫ്‌ഐ നേതാക്കള്‍ ഇയാളെ പിടിച്ചുമാറ്റുകയും, പിന്നീട് ആ ഫ്‌ലക്‌സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു.
അതേസമയം, ഫ്‌ലക്‌സ് നശിപ്പിച്ചത് എസ്എഫ്‌ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഫ്‌ലക്‌സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകനത്തില്‍ എത്തിയെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടിയുടെ യാതൊരു ഘടത്തിലോ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്ലാ കമ്മിറ്റി വിശദീകരിക്കുകയുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here