കൊട്ടാരക്കര: സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം എം.സി. റോഡില്‍ കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. വിവരമറിഞ്ഞ് കൊട്ടാരക്കര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കി.































