27 C
Kollam
Thursday 1st October, 2026 | 10:28:27 PM
Home News Kerala പത്തനംതിട്ടയിൽ ദമ്പതികൾ ജീവനൊടുക്കി

പത്തനംതിട്ടയിൽ ദമ്പതികൾ ജീവനൊടുക്കി

Advertisement

പത്തനംതിട്ട. ദമ്പതികൾ ജീവനൊടുക്കി. കോന്നി പോത്തുപാറയിലാണ് സംഭവം. പോത്തുപാറ സ്വദേശികളായ
തങ്കപ്പൻ (65)
ഓമന ( 60 ) എന്നിവരാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്
രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ട ഇരുവരെയും സമീപവാസികൾ ചേർന്ന് ഉടൻ തന്നെ
കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഇവരുടെ മകൻ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here