27.1 C
Kollam
Sunday 4th October, 2026 | 01:18:02 AM
Home News Kerala ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെത്തി, ഭയന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി

ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെത്തി, ഭയന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി

തിരുവനന്തപുരം. എക്സൈസ് ഉദ്യോഗസ്ഥരെ ഭയന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി. ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘം സ്ഥലത്തെത്തിയതോടെയാണ് യുവാവ് കായലിലേക്ക് എടുത്തുചാടിയത്. യുവാവിന് വേണ്ടി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല..

ഇടവത്തെ മങ്ങാട് കടവിൽ
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ്‌ സംഭവം. അഞ്ച് യുവാക്കൾ ചേർന്ന് രാവിലെ മുതൽ ലഹരി ഉപയോഗിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാവാക്കൾ ചിതറിയോടി. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കായലിൽ ചാടുകയും ചെയ്തു.

കായലിലേക്ക് ചാടിയ യുവാവിനായി വർക്കല ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം മൂന്ന് പേർ രക്ഷപെടുകയും ലഹരിയിൽ ആയിരുന്ന ഒരു യുവാവിനെ എക്സൈസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സമീപത്തുനിന്ന്
5 ഗ്രാം എം. ഡി. എം. എയും, കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജമാക്കി.