26.3 C
Kollam
Sunday 4th October, 2026 | 02:10:34 AM
Home News Kerala പട്ടാപ്പകൽ മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ പോയി

പട്ടാപ്പകൽ മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ പോയി

ഒറ്റപ്പാലം. കണ്ണിയംപുറത്ത് വീട്ടിൽ പട്ടാപ്പകൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കണ്ണിയംപുറം മിനി സിവിൽ സ്‌റ്റേഷനു സമീപം താമസിക്കുന്ന പൊയിലത്ത് വാരിയം അനിൽകുമാറിൻ്റെ വീട്ടിലാണ് സംഭവം.


രാവിലെ പത്തുമണിയോടെ വീട് പൂട്ടി മിനി സിവിൽ സ്റ്റേഷന് സമീപം സ്വന്തം കടയിലേക്ക് പോയതാണ് അനിൽകുമാറും ഭാര്യ ദിവ്യയും. പിന്നീട് ഉച്ചക്ക് ഒന്നരയോടെ ദിവ്യ തനിച്ച് വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മോഷണം നടന്നത് അറിയുന്നത്.
വീടിൻ്റെ മുൻവശത്തെ വാതിലിൻ്റെ പൂട്ട് കുത്തിപൊളിചാ നിലയിൽ ആയിരുന്നുന്നു. അകത്തു കയറി നോക്കിയപ്പോൾ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിയിൽ കണ്ടെത്തി. പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി ദിവ്യ അറിയുന്നത്. രണ്ട് സെറ്റ് കമ്മൽ, മോതിരം, ഒരു മാല എന്നിങ്ങനെ എട്ടു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാണ് കവർന്നത്.അനിൽകുമാറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പകൽ 12.40 ഓടെ കൂടി ശക്തമായ മഴയയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സമയത്തായിരിക്കാം വാതിലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കയറി മോഷണം നടത്തിയിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന ഭാഗത്തും മുറികളിലും മുളക് പൊടി വിതറിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി