കണ്ണൂർ .തയ്യിലിൽ വീട്ടിൽ നിന്ന് 22 പവനോളം സ്വർണം കവർന്നു.
തയ്യിൽ സ്വദേശി പ്രസന്നയുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി പ്രസന്ന അറിയുന്നത്.അഞ്ച് പവന്റെ മാല, നാല് പവന്റെ വള, മൂന്നര പവനോളം വരുന്ന നെക്ലേസ് ഉൾപ്പെടെ
22 പവനോളം സ്വർണമാണ് നഷ്ടമായത്.
കഴിഞ്ഞ ഏഴാം തീയതി വിവാഹ പരിപാടിയിൽ പങ്കെടുത്ത ശേഷം
ആഭരണങ്ങൾ അലമാരയിൽ സൂക്ഷിച്ച് പൂട്ടിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം മാത്രമാണ് വീട്ടുകാർ വീട് പൂട്ടി പുറത്തുപോയത്.
വീട്ടിൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
അലമാരയുടെ മറ്റൊരു അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും നഷ്ടമായിട്ടില്ല.
ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
































