മാര്‍ത്താണ്ഡം.കേരളത്തിൻ്റെ അതിർത്തി മേഖലയായ മാർത്താണ്ഡത്ത് തുണി കടയിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശികളായ ജോമോന്‍, ആദര്‍ശ് എന്നിരാണ് പിടിയിലായത്. ഇരുവരെയും നാളെ കുഴിത്തറ കോടതിയിൽ ഹാജരാക്കും
തമിഴ്നാട് മാർത്താണ്ഡത്ത് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ആസ്പദമായ സംഭവം നടന്നത്. വസ്ത്രം വാങ്ങാനെന്ന വ്യജേന മാർക്കറ്റ് ജംഗ്ഷന് സമീപത്തെ തുണിക്കടയിലേക്ക് ഹെൽമറ്റ് ധരിച്ച രണ്ടുപേർ എത്തുന്നു. ഒരാൾ തുണിക്കടക്കുള്ളിലേക്ക് പ്രവേശിക്കുകയും ജീവനക്കാരിയുമായി സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് ഇയാൾ ജീവനക്കാരിയോട് സാരി ആവശ്യപ്പെടുന്നു. സാരിയും മറ്റു വസ്ത്രങ്ങളും കാണിക്കുന്നതിനിടയിൽ ബലപ്രയോഗത്തിലൂടെ ജീവനക്കാരി സ്വർണ്ണ ലക്ഷ്മിയുടെ മൂന്നര പവൻ തൂക്കമുള്ള മാല പൊട്ടിച്ചു പ്രതി ഇറങ്ങി ഓടുന്നു.എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.
സംഭവത്തിനു പിന്നാലെ ജീവനക്കാരിയുടെ ബഹളം കേട്ട് പരിസരത്തുള്ള ആളുകൾ ഓടിയെത്തിയെങ്കിലും. അപ്പോഴേക്കും രണ്ടംഗ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞത്. ബൈക്കിന്റെ നമ്പറും സിസിടി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് അവസാനം അന്വേഷണം കേരളത്തിലേക്ക് വ്യാപിച്ചു. തുടർന്നാണ് നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശികളായ ജോമോന്‍, ആദര്‍ശ് എന്നിവർ പിടിയിലാകുന്നത്. രണ്ടുപേരെയും നാളെ കുഴിത്തറ കോടതിയിൽ ഹാജരാക്കും































