കൊല്ലം: ഡ്രൈ ഡേ ദിനത്തില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന് മദ്യം വില്‍പ്പന നടത്തിയ കേസില്‍ 46-കാരന്‍ അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ ചിറക്കര ചിറവിള വീട്ടില്‍ നിസാറിനെയാണ് (46) കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.
ഇന്ന് തഴുത്തല കനാല്‍ ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ 50 കുപ്പികളിലായി മദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതിനിടെ ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ജ്യോതി ടി.ആര്‍.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.




























