26.1 C
Kollam
Wednesday 16th September, 2026 | 06:15:37 AM
Home News Kerala കുത്തേറ്റിട്ടും മാല പൊട്ടിച്ചോടിയ കള്ളനെ ധീരമായി തടഞ്ഞു നിർത്തി പോലീസിൽ പിടിച്ചേൽപ്പിച്ച് വീട്ടമ്മ

കുത്തേറ്റിട്ടും മാല പൊട്ടിച്ചോടിയ കള്ളനെ ധീരമായി തടഞ്ഞു നിർത്തി പോലീസിൽ പിടിച്ചേൽപ്പിച്ച് വീട്ടമ്മ

കായംകുളം .മാല പൊട്ടിച്ചോടിയ കള്ളനെ ധീരമായി തടഞ്ഞു നിർത്തി പോലീസിൽ പിടിച്ചേൽപ്പിച്ച് വീട്ടമ്മ.കായംകുളം കൃഷ്ണപുരം സ്വദേശി രജനിയാണ് മാല പൊട്ടിക്കുകയും തടയാൻ ശ്രമിച്ച രജനിയെ സ്ക്രൂഡ്രൈവറിന് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കള്ളൻ നെൽസനെ പിടികൂടിയത്.ഭരണിക്കാവ് സ്വദേശിയായ നെൽസൺ നേരത്തെയും മോഷണ കേസുകളിലെ പ്രതിയാണ്

കായംകുളത്തുള്ള രജനിയുടെ സ്ഥാപനത്തിൽ വിവരം തിരക്കാൻ എന്ന വ്യാജേനെ എത്തിയാണ് ഭരണിക്കാവ് സ്വദേശി നെൽസൺ രജനിയുടെ മാല പൊട്ടിച്ചത്.എതിർക്കാൻ ശ്രമിച്ച രജനിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിക്കാനും ശ്രമിച്ചു.മാലയും കൊണ്ട് ഓടിയ കള്ളന്റെ പുറകെ രജനിയും ഓടി . സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച നെൽസൻ്റെ സ്കൂട്ടറിന് പുറകിൽ രജനി ബലമായി പിടിച്ചു.രക്ഷപ്പെടാനുള്ള തന്ത്രപാടിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞുവീണു.ഇതോടെ നിലത്ത് വീണ കള്ളനെ രജനി പിടിച്ചുവെച്ചു.കള്ളനാണ് എന്ന് രജനി വിളിച്ചു പറഞ്ഞതോടെ നാട്ടുകാരും ഓടിക്കൂടി. കള്ളൻ നെൽസണെ കായംകുളം പോലീസിൽ കൈമാറി.രജനി എന്ന വീട്ടമ്മയുടെ അസാമാന്യമായ മനോധൈര്യം ആണ് മാല മോഷ്ടാവിനെ കുടുക്കിയത്.