28 C
Kollam
Sunday 27th September, 2026 | 09:41:06 PM
Home News Kerala സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ശ്രമം, വെള്ളറട KSRTC ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടെ ആറു ജീവനക്കാർക്ക്...

സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ശ്രമം, വെള്ളറട KSRTC ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടെ ആറു ജീവനക്കാർക്ക് എതിരെ നടപടി

തിരുവനന്തപുരം.സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി. തിരുവനന്തപുരം വെള്ളറട KSRTC ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടെ ആറു ജീവനക്കാർക്ക് എതിരെ വകുപ്പ് തല നടപടി. സിഐടിയു യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ
സ്ഥലം മാറ്റിയാണ് ഉത്തരവിറക്കിയത്.

സർക്കാരിന്റെ ജനകീയ പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രപദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചതിനാണ് നടപടി. വെള്ളറട യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എസ് സുധീർ. സിഐടിയു യൂണിറ്റ് സെക്രട്ടറി സജികുമാർ, ട്രഷറർ രതീഷ്, കണ്ടക്ടർമാരായ ദീപക് രഘു , അനീത് ജെ എൽ, മോഹൻരാജ് , മനീഷ്, ഡ്രൈവർ എസ് ബിജു എന്നിവരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഡിപ്പോയ്ക്കുള്ളിൽ പ്രിയദർശിനി പദ്ധതിക്കെതിരെ ഇവർ ബാനറുകൾ സ്ഥാപിക്കുകയും , സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.