കൊല്ലം. ചിതറയിൽ വാടകയ്ക്ക് നൽകിയ കെട്ടിടം തകർത്ത് ഉടമകൾ. വാടക ക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഉടമകൾ കെട്ടിടം തകർത്തത്. അതേസമയം വാടക ആറുമാസമായി നൽകുന്നില്ലെന്ന് ഉടമകൾ വ്യക്തമാക്കി.എന്നാൽ വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലാണെന്ന് വാടകക്കാർ പറഞ്ഞു. സംഭവത്തിൽ ഉടമകൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു.
വർഷങ്ങൾക്ക് മുൻപാണ് അബ്ദുൾ വാഹിദും ഭാര്യ സുഹറ ബീവിയും കെട്ടിടം വാടകയ്ക് എടുക്കുന്നത്. തുടർന്ന് ഉടമകൾ നിർദ്ദേശിച്ച വാടക നൽകി വരികയായിരുന്നു. മാസങ്ങങ്ങൾക്ക് മുൻപ് ഉടമകളായ അൻവറും ദിൽവറും കെട്ടിടം ഒഴിയണമെന്ന് അബ്ദുൾ വാഹിദിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉടൻ ഒഴിയാൻ കഴിയില്ലെന്ന് വാടകയാക്കാർ അറിയിച്ചതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. കേസ് കോടതിയിലും എത്തി.
കഴിഞ്ഞ ദിവസം വാടകക്കാർ അസഭ്യം വിളിച്ചു വെന്ന് ആരോപിച്ച് ഉടമകൾ ചിതറ പോലീസിൽ പരാതി നൽകി. പരാതി അന്വേഷിക്കാൻ പോലീസ് ഇരു കൂട്ടരെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാടക്കാർ സ്‌റ്റേഷനിൽ എത്തിയ സമയം നോക്കിയാണ് ഉടമയായ അൻവറും , ദിൽവറും ചേർന്ന് വാടകയ്ക്ക് നൽകിയ കെട്ടിടംജെ സി ബി ഉപയോഗിച്ച് തകർത്തത്
കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതിൽ പ്രകോപിതരായാണ് ഉടമകളുടെ നീക്കം . എന്നാൽ കെട്ടിടം തകർത്തത് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉടമകളായ അൻവറിനും ദിൽവറിനും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.































