27.2 C
Kollam
Thursday 8th October, 2026 | 02:18:31 AM
Home News Kerala ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട. ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ M P യാണ് പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ സ്വദേശിനി വിജയമ്മ യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.


വെള്ളിയാഴ്ച രാവിലെ 6 മണിയോടെ
ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴകം ജോലിചെയ്യുന്ന വിജയമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് പൂജാരിയായ ബിജുമോൻ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പട്ടിൽ മുളകുപൊടി തട്ടി മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച ശേഷം കഴുത്തിൽ കിടന്ന സ്വമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വിജയമ്മ

കുതറി മാറിയ വിജയമ്മ നിലവിളിച്ച് പുറത്തേക്ക് ഓടി.രക്ഷപ്പെടാൻ ശ്രമിച്ച ബിജുമോനെ നാട്ടുകാർ തടഞ്ഞുവെച്ച് ഇലവുംതിട്ട പോലീസിന് പോലീസിന് കൈമാറുകയായിരുന്നു

കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജുമോൻ എന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.