27.4 C
Kollam
Friday 23rd October, 2026 | 01:29:41 PM
Home News Kerala കോട്ടോയിൽ പരദേവതാ ക്ഷേത്രത്തിൽ രണ്ടുമാസത്തിനിടെ ആറാം തവണ മോഷണം

കോട്ടോയിൽ പരദേവതാ ക്ഷേത്രത്തിൽ രണ്ടുമാസത്തിനിടെ ആറാം തവണ മോഷണം

കോഴിക്കോട് .ചാത്തമംഗലം കോട്ടോയിൽ പരദേവതാ ക്ഷേത്രത്തിൽ വീണ്ടും മോഷണം.രണ്ടുമാസത്തിനിടെ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത് ആറാം തവണ.ക്ഷേത്രമുറ്റത്തെ സ്റ്റീൽ ഭണ്ഡാരം മോഷ്ടാവ് കൊണ്ടുപോയി

ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണവിവരം അറിഞ്ഞത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞു. മോഷണത്തിന് മുമ്പ് സിസിടിവി ക്യാമറകൾ മുകളിലേക്ക് തിരിച്ചുവെച്ചു. നവരാത്രി തിരക്കിനിടെ ഭണ്ഡാരത്തിൽ കൂടുതൽ പണമുണ്ടായിരുന്നെന്ന് നിഗമനം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് മോഷണം. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here