28.1 C
Kollam
Friday 23rd October, 2026 | 02:38:21 PM
Home News Kerala ലീഗ് പിന്തുണയോടെ സിപിഎം അവിശ്വാസ പ്രമേയം പാസായി, കോൺഗ്രസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുറത്ത്

ലീഗ് പിന്തുണയോടെ സിപിഎം അവിശ്വാസ പ്രമേയം പാസായി, കോൺഗ്രസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുറത്ത്

പാലക്കാട്‌. ആനക്കര പഞ്ചായത്തിൽ ലീഗ് പിന്തുണയോടെ സിപിഎം അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുറത്ത്. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ലീഗിന്റെ മൂന്നംഗംങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു

സിപിഎമ്മിന് ആകെ ഏഴംഗങ്ങളാണ് ഉള്ളത്. ബിജെപി അംഗം വോട്ട് ചെയ്തില്ല. ബിജെപി അംഗം നിർദേശിച്ചവരെ താൽക്കാലിക ജോലിക്കാരായ നിയമിച്ചതിനെ തുടർന്നാണ് സി.പി.എം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. പ്രസിഡന്റ്‌ രാജി വെക്കണമെന്ന് നേരത്തെ ലീഗ് ആവശ്യപ്പെട്ടിരുന്നു. 17 അംഗ ഭരണസമിതിയിൽ കോൺഗ്രസ് 6
ലീഗ് 3 സി.പി.എം 7 ബി.ജെ പി ഒന്ന് എന്നതാണ് കക്ഷി നില

LEAVE A REPLY

Please enter your comment!
Please enter your name here